രാമക്ഷേത്ര നിര്‍മാണത്തിന് ഇസ്ലാം പണ്ഡിതര്‍ ഖുറാന്‍ പാരായണം നടത്തും

Thursday 12 July 2018 1:18 pm IST

ലഖ്‌നൗ: കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ രമായണം വായിക്കാനൊരുങ്ങുമ്പോള്‍ രാമജന്മസ്ഥാനത്തുനിന്ന് വേറിട്ടൊരു വാര്‍ത്ത. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സുഗമമായി നടക്കാന്‍ 1500 മുസ്ലിം പണ്ഡിതര്‍ കൂട്ടമായി ഖുറാന്‍ പാരായണം ചെയ്യുന്നു. സരയൂനദീതീരത്ത്, അയോധ്യയ്ക്കടുത്താണ് ഈ സമൂഹ ഖുറാന്‍ പാരായണം. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ (എംആര്‍എം) ആഭിമുഖ്യത്തിലാണ് പരിപാടി. സാമൂഹ്യ സൗഹാര്‍ദം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എംആര്‍എം ദേശീയ സഹ സംയോജകന്‍ റാസാ റിസ്‌വി പറഞ്ഞു. ഈ വമ്പിച്ച പരിപാടി, മുസ്ലിം സഹോദരങ്ങള്‍ രാമക്ഷേത്ര നിര്‍മാണം തടസമില്ലാതെ നടക്കാനുള്ള പിന്തണ പ്രഖ്യാപിക്കലാണ്, റിസ്‌വി പറഞ്ഞു.

ആര്‍എസ്എസ് ഉത്തര്‍‌പ്രദേശില്‍ മുസ്ലിങ്ങളുടെ യഥാര്‍ഥ സുഹൃത്താണെന്ന് യുപയിലെ എംആര്‍എം വനിതാ സെല്‍ ഇന്‍ചാര്‍ജ് ഡോ. ഷബാനാ ആസ്മി പറഞ്ഞു. സമൂഹ ഖുറാന്‍ പാരായണം, ആര്‍എസ്എസും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കും. സരയൂ തീരത്ത് ഇരു മതവിഭാഗത്തിലും പെട്ടവര്‍ ഒന്നിച്ചു നില്‍ക്കുന്ന കാഴ്ച അയോധ്യയുടെ യഥാര്‍ഥ മനസ് പ്രകടിപ്പിക്കുന്നതാണുമെന്ന് ഡോ. ഷബാനാ പറഞ്ഞു. 

ചടങ്ങില്‍ യുപി മന്ത്രി ലക്ഷ്മി നാരായണ്‍, ആര്‍എസ്എസ് ഭാരവാഹി മുരാരി ദാസ്, എംആര്‍എം ദേശീയ സംയോജകന്മാരായ മൊഹമ്മദ് അഫ്‌സല്‍, ഇസ്ലാം അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.