മുംബൈ: ബംഗളൂരുവില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഈ മാസം പത്തിനായിരുന്നു സംഭവം.
ഇരു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്ട്രോള് മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ വിമാനങ്ങള്‍ വെട്ടി ഒഴിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരുമാണുണ്ടായിരുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: