സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ല : യുവാവ് ഫേസ്ബുക്ക് ലൈവ് ചെയ്ത് ജീവനൊടുക്കി

Thursday 12 July 2018 3:23 pm IST

ആഗ്ര : സൈനികനാകാന്‍ കഠിന പരിശ്രമം നടത്തി പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവില്‍ കൂടി രണ്ടായിരത്തോളം പേര്‍ കണ്ടെങ്കിലും ഒരാളും ബന്ധുക്കളെയോ പോലീസിനെയോ വിവരമറിയിച്ചില്ല. ആഗ്രയിലെ ശാന്തി നഗറിലാണ് സംഭവം.

സയന്‍സ് ബിരുദ ധാരിയായ മുന്ന കുമാറാണ്  ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച രാവിലെ ഒരു മിനിറ്റ് നീളുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടാണ് മുന്ന ആത്മഹത്യ ചെയ്തു. ആറു പേജ് വരുന്ന ആത്മഹത്യകുറിപ്പും എഴുതി വെച്ചിട്ടുണ്ട്.

സൈന്യത്തില്‍ ചേരാനുള്ള പ്രവേശന പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ മുന്ന സന്തോഷവാനായിരുന്നെന്ന് സഹോദരന്‍ വികാസ് കുമാര്‍ പറയുന്നു. ഭഗത് സിംഗിന്റെ കടുത്ത ആരാധകനായിരുന്ന മുന്ന കുമാര്‍ സൈന്യത്തില്‍ ചേരാന്‍ അതിയായി ആഗ്രഹിച്ചിരുന്നെന്നും സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.