ബിഷപ്പിനെ സംരക്ഷിച്ച് സന്യാസിനി മഠം

Thursday 12 July 2018 4:27 pm IST

കോട്ടയം: ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ബിഷപ്പിനെ സംരക്ഷിച്ച് സന്യാസിനി മഠം. മഠത്തിന്റെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ അവശ്യമെന്ന് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരിക്ക് മദര്‍ ജനറാള്‍ അയച്ച കത്തില്‍ പറയുന്നു. 

ബിഷപ്പിനെ സഭ സംരക്ഷിക്കുന്ന തെളിവുകളാണ് ഓരോന്നായി പുറത്തുവരുന്നത്. ബിഷപ്പിന്റെ അധീനതയിലാണ് ഈ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഒരു നടപടിയും എടുക്കാനാവില്ലെന്നും മദര്‍ ജനറാള്‍ പറയുന്നു. ഇതിന് ശേഷമാണ് കന്യാസ്ത്രീ പോലീസിനെ സമീപിക്കുന്നത്. 

കന്യാസ്ത്രീ 13 തവണ പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും മദര്‍ ജനറാള്‍ വിളിച്ചു ചോദിച്ചിട്ടില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.