ന്യൂദല്‍ഹി: നജഫ് ഗഡ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നിന്നും കര്‍ക്കിടക വാവ് ദിനത്തില്‍ ബലി തര്‍പ്പണത്തിനായി ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര സന്നിധിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 10 (വെള്ളിയാഴ്ച്ച) വൈകുന്നേരം 8 മണിക്ക് പുറപ്പെടുന്ന ബസ് 8:30-ന് അമൃതപുരി – റണ്ഹോളയില് എത്തും. അവിടെ നിന്നും ഉത്തംനഗര്‍, ജനക് പുരി വഴി, ശനിയാഴ്ച്ച രാവിലെ 4 മണിക്ക് ഹരിദ്വാറിലെത്തും. ബലി തര്‍പ്പണത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം 2 മണിക്ക് ദല്‍ഹിയിലേക്ക് മടങ്ങുന്നതാണ്. തുടര്‍ച്ചയായ ഏഴാമത് വര്‍ഷമാണ് നജഫ് ഗഡ് ക്ഷേത്ര പരിസരത്തു നിന്നും ഹരിദ്വാറിലേക്ക് യാത്ര ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9811219540 (യശോധരന് നായര്‍), 9891302376 (പി. ആര്. പ്രേമചന്ദ്രന്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: