കുല്‍ദീപിന് ആറു വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 269 റണ്‍സ് വിജയലക്ഷ്യം

Thursday 12 July 2018 9:52 pm IST
10 ഓവറില്‍ 25 റണ്‍സ് മാത്രം നല്‍കി കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ട് ടീമിന്റെ ആറ് വിക്കറ്റുകളെടുത്തത്. ഉമേഷ് യാദവ് രണ്ടും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റും നേടി.

നോട്ടിംഗ്ഹാം: കുല്‍ദീപ് യാദവിന്റെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 269 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ടീം ഒരു പന്ത് ബാക്കിയിരിക്കെ ആള്‍ഔട്ടായി.

51 പന്തില്‍ 53 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറും 103 പന്തില്‍ 50 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

10 ഓവറില്‍ 25 റണ്‍സ് മാത്രം നല്‍കി കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ട് ടീമിന്റെ ആറ് വിക്കറ്റുകളെടുത്തത്. ഉമേഷ് യാദവ് രണ്ടും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റും നേടി.

38 റണ്‍സെടുത്ത ജെയ്സന്‍ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്.പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. എന്നാല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മോയിന്‍ അലി (23 പന്തില്‍ 24), ആദില്‍ റഷീദ് (16 പന്തില്‍ 22 റണ്‍സ്) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 268ല്‍ എത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.