കന്യാസ്ത്രീക്കെതിരെ ബിഷപ്പിന്റെ പുതിയ പരാതി സ്വീകരിക്കില്ലെന്ന് ഡിജിപി

Thursday 12 July 2018 9:56 pm IST
പരാതി തനിക്കല്ല കോട്ടയം എസ്.പിക്കാണ് കൈമാറേണ്ടതെന്ന് കാട്ടി ഡി.ജി.പി അദ്ദേഹത്തെ മടക്കി അയച്ചെന്നാണ് വിവരം. പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പിന്റെ പ്രതിനിധി ഫാ.പീറ്റര്‍ ഡി.ജി.പിയെ കാണാനെത്തിയതെന്നും വിവരമുണ്ട്.

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കാനെത്തിയെന്ന് റിപ്പോര്‍ട്ട്. ഏകപക്ഷീയമായ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടാണത്രേ ബിഷപ്പിന്റെ പ്രതിനിധി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കാനെത്തിയത്.

എന്നാല്‍ പരാതി തനിക്കല്ല കോട്ടയം എസ്.പിക്കാണ് കൈമാറേണ്ടതെന്ന് കാട്ടി ഡി.ജി.പി അദ്ദേഹത്തെ മടക്കി അയച്ചെന്നാണ് വിവരം. പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പിന്റെ പ്രതിനിധി ഫാ.പീറ്റര്‍ ഡി.ജി.പിയെ കാണാനെത്തിയതെന്നും വിവരമുണ്ട്.

കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഡി.ജി.പിക്ക് പരാതി നല്‍കാന്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും ഇന്ന് പരിശോധന നടത്തും. അതിന് ശേഷം അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പൊലീസിന്റെ സഹായം തേടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.