കുടല്‍ചുരുക്കി

Friday 13 July 2018 1:02 am IST

സംസ്‌കൃതം: മാദംഗന്ധ

തമിഴ്: നത്തച്ചൂരി

Borreria articularis

ഇന്ത്യയില്‍ ഉടനീളം, മഴകുറഞ്ഞ സ്ഥലങ്ങളില്‍ കാണപ്പെടുന്നു.

60 ഗ്രാം കുടല്‍ചുരുക്കിവേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം, ശുദ്ധി ചെയ്ത ഗുല്‍ഗുലു മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴത്തിനു ശേഷവും സേവിച്ചാല്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ കുടല്‍ ചുരുങ്ങി വരികയും വയര്‍ കുറയുകയും ചെയ്യും.

-കുടല്‍ചുരുക്കി വേര് സമൂലം പച്ചമഞ്ഞള്‍ കൂട്ടി അരച്ച് പുരട്ടിയാല്‍ ഉളുക്ക് മൂലം ഉണ്ടാകുന്ന വേദനയും നീരും കുറയും.

-കാട്ടപ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര്് 2 ലിറ്റര്‍, കുടല്‍ ചുരുക്കി ഇടിച്ചു പിഴിഞ്ഞ നീര് 2 ലിറ്റര്‍, വേപ്പെണ്ണ 1 ലിറ്റര്‍, എന്നിവയിലേക്ക് പച്ചമഞ്ഞള്‍ ചെന്നിനായകം, മുറു, കാത്ത്, ചെഞ്ചെല്യം, പഞ്ചമന്‍പഴുക്ക, കോലരക്ക്, മുരിങ്ങത്തൊലി, ചങ്ങലംപരണ്ട, കറ്റാര്‍വാഴപ്പോള, കാവിമണ്ണ് ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം അരച്ച് കലക്കി മെഴുക് പാകത്തില്‍ തൈലം കാച്ചി തേച്ചാല്‍ ഉളുക്ക്, ചതവ് എന്നിവ ഭേദമാകും. അസ്ഥി ഒടിഞ്ഞ ശരീര ഭാഗത്ത് ഉഴിയാനും ഇത് ഏറെ ശ്രേഷ്ഠമായ  മരുന്നാണ്. 

കാട്ടപ്പ സമൂലം 15 ഗ്രാം കുടല്‍ ചുരുക്കി സമൂലം പതിനഞ്ച് ഗ്രാം ചെന്നിനായകം പത്ത് ഗ്രാം  ഇവ മൂന്നും അരച്ച് കലക്കി അര ലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് മെഴുക് പാകത്തില്‍ കാച്ചി അരിച്ച് തേച്ചാല്‍ കാല്‍ മുട്ട് വീക്കം മുട്ടിന് നീര് ഇവയെല്ലാം 90 ദിവസത്തില്‍ മാറിക്കിട്ടും.

കുടല്‍ചുരുക്കിയുടെ വിത്ത് 2 ഗ്രാം അരച്ച് ഒരു ഗ്ലാസ് പാലില്‍ നിത്യേന കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കുകയും ഓജസ്സ് ഉണ്ടാകുകയും ക്ഷീണം മാറിക്കിട്ടുകയും ചെയ്യും. 

ആടിന്റെ കറന്നപടിയുള്ള ചൂടുള്ള പാലില്‍ കുടല്‍ചുരുക്കി വേര് രണ്ട് ഗ്രാം  അരച്ച്  കലക്കി രണ്ട് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ സ്ത്രീകളിലുണ്ടാകുന്ന അമിത രക്തസ്രാവം ശമിക്കും. ഇത് രക്തത്തെ ശുദ്ധിയാക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.