ചെറുതാഴം ആയുര്‍വ്വേദ ഡിസ്‌പെന്‍സറി സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്നു

Thursday 12 July 2018 11:02 pm IST

 

പയ്യന്നൂര്‍: മണ്ടൂരിലെ ചെറുതാഴം ആയുര്‍വേദ ഡിസ്‌പെന്‍സറി സ്ഥല പരിമിതിയാല്‍ വീര്‍പ്പുമുട്ടുന്നു. ഈ ആരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം തയ്യാറായി മൂന്നു മാസം മുമ്പെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. ചെറുതാഴം ബാങ്ക് നല്‍കിയ കെട്ടിടമുറിയിലാണ് ഇപ്പോള്‍ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം. പരിശോധനാ മുറിയിലും ഫാര്‍മസിയിലും മരുന്ന് കെട്ടുകള്‍ അട്ടികളാക്കി സൂക്ഷിച്ചിരിക്കുകയാണ്. നിത്യേന നൂറിലധികം പേര്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ വിരലിലെണ്ണാവുന്നവര്‍ക്ക് പോലും കയറാനോ നിന്ന് തിരിയാനോ പറ്റാത്ത അവസ്ഥയാണ്. അവശതയുള്ളവര്‍ക്ക് റോഡില്‍ നിന്ന് ഇവിടേക്ക് ഇറങ്ങാന്‍ പോലും പരസഹായം വേണം.

 ഇവിടെ നിന്ന് നൂറ് മീറ്റര്‍ മാറിയാണ് പത്ത് സെന്റ് സ്ഥലത്ത് വിശാലമായ കെട്ടിടം ഒരുങ്ങിയത്. മാര്‍ച്ച് പത്തിന് തദ്ദേശസ്വയംഭരണ മന്ത്രി ഉദ്ഘാടനവും നടത്തി. എന്നാല്‍ വൈദ്യുതീകരണ പ്രവൃത്തിയും വെള്ളത്തിനുള്ള സൗകര്യവും പൂര്‍ത്തിയാകാത്തതാണ് പ്രശ്‌നമാകുന്നത്  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.