മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സ് ശില്‍പ്പശാല 21ന് കണ്ണൂരില്‍

Thursday 12 July 2018 11:03 pm IST

 

കണ്ണൂര്‍: മലബാര്‍ ഏഞ്ചല്‍സിന്റെയും മലബാറിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയും സോഫ്റ്റ് വെയര്‍ കമ്പനികളുടെയും കൂട്ടായ്മയായ മലബാര്‍ ഇന്നൊവേഷന്‍ & ഓന്‍ട്രപ്രെണര്‍ഷിപ്പ് സോണിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെയും നേതൃത്വത്തില്‍ മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സ് വര്‍ക്ക്‌ഷോപ്പ് (എഐഎം, എയിം 2018) കണ്ണൂര്‍ ഹോട്ടല്‍ ബ്ലൂനൈലില്‍ 21ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും. 

ടെക്‌സ്‌റ്റൈല്‍സ്, ഫര്‍ണിച്ചര്‍, പ്ലൈവുഡ്, ടൂറിസം അഗ്രിടെക്, ആയുര്‍വേദം തുടങ്ങിയ പരമ്പരാഗത വ്യവസായവാണിജ്യ മേഖലകളെ ആധുനിക ബിസിനസ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കാനും അന്തര്‍ദ്ദേശീയ ബിസിനസ് മേഖലകളിലേക്ക് ഉയര്‍ത്താനും സഹായിക്കുന്ന വിധത്തിലുള്ള പുതിയ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം മലബാറില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ ഇന്നൊവേഷന്‍ & എന്‍ട്രപെണര്‍ഷിപ്പ് സോണ്‍ ആരംഭിച്ചത്. കേരള സര്‍ക്കാരും ഐടി വകുപ്പും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. 

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വ്യവസായവാണിജ്യ വളര്‍ച്ചയില്‍ പങ്കുചേരല്‍, സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ വളര്‍ച്ചക്ക് സഹായിക്കാന്‍ അനിവാര്യമായ പ്രാദേശിക ഏഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഗ്രൂപ്പ് വളര്‍ത്തിയെടുക്കല്‍. ഏഞ്ചല്‍ നിക്ഷേപം നടത്തുമ്പോഴും അതുകഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പരിശീലനം നല്‍കല്‍ എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങള്‍.

മലബാര്‍ ഇന്നവേഷന്‍ & ഓന്‍ട്രപ്രെണര്‍ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ഷിലേന്‍ സഗുണന്‍ അധ്യക്ഷത വഹിക്കുന്ന പരിശീലന പരിപാടിയില്‍, കേരള ഇലക്ട്രോണിക്‌സ്- ഐടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് മുഖ്യാതിഥിയായും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഫോണ്‍:  9846113263, 9447339651  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.