സ്വര്‍ണമാല കവര്‍ച്ച: യുവാവ് അറസ്റ്റില്‍

Thursday 12 July 2018 11:04 pm IST

 

ചക്കരക്കല്ല്: നടന്നുപോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റിലായി. കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് മക്രേരി വടക്കുമ്പാട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രാഗി എന്ന യുവതയുടെ മാല കവര്‍ന്ന കേസിലാണ് കതിരൂര്‍ പുല്ല്യോട്ട് സിഎച്ച് നഗര്‍ സജ്‌നാസ് വീട്ടില്‍ ജമീലന്റെ മകന്‍ താജുദ്ദീന്‍ അറസ്റ്റിലായത്. സംഭവം നടന്ന പ്രദേശത്തെ 60 ഓളം സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞദിവസം ചക്കരക്കല്ല് എസ്‌ഐ പി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എഎസ്‌ഐമാരായ യോഗേഷ്, ഉണ്ണികൃഷ്ണന്‍, നിതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷനില്‍, പ്രവീണ്‍, സുജിത്ത്, മനോജ്, മുഹമ്മദ്, ബിജിത്ത്, പ്രമോദ്, ഗോപകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.