ലോകകപ്പ് 'പ്രദര്‍ശന ഫൈനലില്‍' ജയം ക്രൊയേഷ്യക്ക്

Thursday 12 July 2018 11:05 pm IST

 

കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ആവേശം അലതല്ലിയ കണ്ണൂരിലെ പ്രദര്‍ശന മല്‍സരത്തില്‍ ഫ്രാന്‍സിനെതിരെ ക്രൊയേഷ്യക്ക് ജയം. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളും കണ്ണൂര്‍ പ്രസ്‌ക്ലബും ചേര്‍ന്നൊരുക്കിയ മല്‍സരം മുഴുസമയവും ഗോള്‍വര്‍ഷത്താല്‍ ആവേശകരമായി. 

ക്രൊയേഷ്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ പ്രസ്‌ക്ലബ് ടീം മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന് വേണ്ടി ബൂട്ടുകെട്ടിയ സെന്റ് മൈക്കിള്‍സ് ടീമിനെ തകര്‍ത്തത്. പ്രസ്‌ക്ലബ് ടീമിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നയിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.വി.ധനേഷായിരുന്നു സെന്റ്‌മൈക്കിള്‍സിന്റെ ക്യാപ്റ്റന്‍. തങ്ങളുടെ ടീമിന് വേണ്ടി സുമേഷും ധനേഷും ഗോളുകള്‍ നേടുകയും ചെയ്തു. 

 സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരം ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി സെക്കന്റ് ഇന്‍ കമാണ്ടന്റ് ലഫ്.കേണല്‍ ഗുര്‍മീത് സിങ് വിതരണം ചെയ്തു. ദിശ ചെയര്‍മാന്‍ സി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ്, ട്രഷറര്‍ സി.ജി ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. സെന്റ് മൈക്കിള്‍സ് പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ ഫ്രാന്‍സിസ് എസ്.ജെ സ്വാഗതവും പിടിഎ പ്രസിഡന്റ് പി.തുളസീദാസ് നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.