പയ്യന്നൂര്‍: പ്ലെയിനിങ്ങ് ജോലിക്കിടെ മെഷീനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പയ്യന്നൂര്‍ മഹാദേവഗ്രാമം പടോളി റോഡിനു സമീപത്തെ പി.വി.രാഗേഷ് (35)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കണ്ടോത്ത് സ്കൂളിനു സമീപത്തെ മരം പ്ലെയിനിങ്ങ് ഷോപ്പില്‍ ജോലിക്കിടെയാണ് അപകടം. ഷോക്കേറ്റ രാഗേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജാനകി. സഹോദരന്: രാജീവന്(ശില്‍പ്പി പയ്യന്നൂര്‍), രാജി. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: