മത്സ്യകര്‍ഷക ദിനാഘോഷം

Thursday 12 July 2018 11:07 pm IST

 

പയ്യന്നൂര്‍: കേരള മത്സ്യ-സമുദ്രപഠന സര്‍വ്വകലാശാല (കെയുഎഫ്ഒഎസ്) പ്രാദേശിക കേന്ദ്രം, അക്വാകള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ മത്സ്യകര്‍ഷക ദിനത്തോടനുബന്ധിച്ച് നടത്തിയ ഏകദിനപഠന ശിബിരം സി. കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിന് മത്സ്യക്കൃഷി മേഖലയില്‍ വന്‍സാധ്യതയാണുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആ സാധ്യതയെ പ്രയോജനപ്പെടുത്താതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷം തളിച്ച മത്സ്യം കഴിച്ചുകൊണ്ടാണ് കേരളീയ ജനത മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നമുക്ക് ശുദ്ധമായ മത്സ്യം ഭക്ഷിക്കണമെങ്കില്‍ മത്സ്യക്കൃഷിയെ പ്രോല്‍സാഹിപ്പിക്കുക മാത്രമെ മാര്‍ഗമുള്ളു എന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. യോഗത്തില്‍ അഡ്‌കോസ് വൈസ് ചെയര്‍മാന്‍ പി.പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുഫോസ് പ്രാദേശികകേന്ദ്രം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ബി.മനോജ് കുമാര്‍ സ്വാഗതവും അഡ്‌കോസ് ഓണററി സെക്രട്ടറി സി.സുരേശന്‍ നന്ദിയും പറഞ്ഞു. എ.വി.ശോഭ, സന്തോഷ് ബേബി, സി.ജി.രാകേഷ്, മിനി നാരായണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.