പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു

Thursday 12 July 2018 11:07 pm IST

 

കണ്ണൂര്‍: കല്യാശ്ശേരി സബ് റജിസ്ട്രാര്‍ ഓഫീസിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ പറമ്പിലേക്ക് മറിഞ്ഞു. അപകടത്തില്‍ െ്രെഡവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഭാരത് ഗ്യാസിന്റെ ഒഴിഞ്ഞ ടാങ്കറുമായി മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാനായി പോകവെ നിയന്ത്രണം വിട്ട ടാങ്കര്‍ വലത് ഭാഗത്തേക്ക് നീങ്ങി പറമ്പിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍ ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നു പോകുന്ന രണ്ട് വൈദ്യുതി തൂണുകള്‍ക്കിടയിലൂടെ നീങ്ങിയാണ് ടാങ്കര്‍ പറമ്പിലേക്ക് മറിഞ്ഞത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.