വനിതാ പോലീസുകാര്‍ക്ക് അശ്ലീലസന്ദേശം : മുഖ്യ പ്രതി പിടിയില്‍

Friday 13 July 2018 1:07 am IST

തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി വനിതാ പോലീസുകാര്‍ക്ക്  അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. വെള്ളനാട് പുനലാല്‍ ഷാനിമ മന്‍സിലില്‍ സിദ്ദിഖ് (26) ആണ് പിടിയിലായത്. കാട്ടാക്കട എസ്‌ഐ സജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

റോയല്‍സ്, കിംഗേഴ്‌സ് എന്നിങ്ങനെ ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ടാക്കി സ്ത്രീകള്‍ക്ക്   അശ്ലീലസന്ദേശം അയക്കുകയായിരുന്നു ഇവരുടെ പരിപാടി. 

മലമൂപ്പന്‍, പറമ്പിലെ കവുങ്ങ് തുടങ്ങി വ്യാജ പ്രൊഫൈലുകളിലൂടെ സിദ്ദിഖ് ഉള്‍പ്പെടുന്ന സംഘം ഫേസ്ബുക്കില്‍ കടന്ന്  സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.  ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അശ്ലീലസന്ദേശങ്ങളും മറ്റും അയയ്ക്കുകയും ചെയ്തു. വനിതാപോലീസുകാരുടെ പരാതിയെ തുടര്‍ന്ന് വ്യാജ പ്രൊഫൈലുകളില്‍ നിരീക്ഷണം നടത്തിയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

 സംഘത്തിലെ മറ്റൊരു പ്രതി എബിന്‍ മാത്യുവിനെ കുറിച്ചും പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.  പ്രതിയെ ആലുവ പോലീസിന് കൈമാറും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.