ഖാലിദ സിയയുടെ അഭിഭാഷകനെ തിരിച്ചയച്ചു

Thursday 12 July 2018 10:17 pm IST
ജയിലില്‍ കഴിയുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകന്‍ കൂടിയാണ് അലക്‌സാണ്ടര്‍ കാര്‍ലി. ഖാലിദ സിയയ്ക്കും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)ക്കുമെതിരെ നടക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനാണ് കാര്‍ലി ദല്‍ഹിയിലെത്തിയത്.

ന്യൂദല്‍ഹി: ദല്‍ഹി എയര്‍പോര്‍ട്ടിലെത്തിയെ ബ്രിട്ടീഷ് പാര്‍ലമെന്ററി അംഗം അലക്‌സാണ്ടര്‍ കാര്‍ലിയെ തിരിച്ചയച്ചു. സന്ദര്‍ശനോദ്ദേശ്യത്തിന് അനുയോജ്യമായ വിസയിലല്ല കാര്‍ലി എത്തിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജയിലില്‍ കഴിയുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകന്‍ കൂടിയാണ് അലക്‌സാണ്ടര്‍ കാര്‍ലി. ഖാലിദ സിയയ്ക്കും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)ക്കുമെതിരെ നടക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനാണ് കാര്‍ലി ദല്‍ഹിയിലെത്തിയത്. 

വാര്‍ത്താസമ്മേളനം നടത്തുന്നതിന് അനുയോജ്യമായ വിസയിലല്ല അദ്ദേഹം എത്തിയത്. അതിനാലാണ് തിരിച്ചയയ്‌ക്കേണ്ടി വന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് വിലക്കുള്ളതിനാലാണ് ഇന്ത്യയിലെത്തിയതെന്ന് കാര്‍ലി ധാക്ക ട്രബ്യൂണലിനോട് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.