ആയുഷ്മാന്‍ ഭാരത്; ആധാര്‍ നിര്‍ഡബന്ധമല്ല

Friday 13 July 2018 1:11 am IST

ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരത് ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിക്കു കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന ഏജന്‍സികള്‍ ഗുണഭോക്താക്കളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ അവരുടെ ആധാര്‍ കാര്‍ഡ് ചോദിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ, ആധാര്‍ കാര്‍ഡിന്റെ ഉപയോഗം അഭിലഷണീയമാണ്, നിര്‍ബന്ധമല്ല. 

ഗുണഭോക്താക്കള്‍ക്ക് ആധാര്‍ ഇല്ലെങ്കിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി  ജെ.പി. നദ്ദ ഉറപ്പ് നല്‍കി. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, എംജിഎന്‍ആര്‍ഇജിഎ കാര്‍ഡ് തുടങ്ങിയ മറ്റ് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.