വൈദ്യരത്‌നം സ്ഥാപകദിനം ആചരിച്ചു

Friday 13 July 2018 2:18 am IST
" വൈദ്യരത്‌നം സ്ഥാപക ദിനാചരണം തൃശൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യുന്നു"

തൃശൂര്‍: വൈദ്യരത്‌നം സ്ഥാപക ദിനാചരണം  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. 

 രോഗിയുടെ മനസ്സറിഞ്ഞ് ചികിത്സ നടത്തിയിരുന്ന വൈദ്യനായിരുന്നു അഷ്ടവൈദ്യന്‍ പത്മശ്രീ ഇ.ടി.നീലകണ്ഠന്‍ മൂസെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ രാമയ്യ ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ പ്രൊഫ.ഡോ.ജി.ജി. ഗംഗാധരന്‍, അഷ്ടവൈദ്യന്‍ നീലകണ്ഠന്‍ മൂസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.കെ. രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്ലാസിക്കല്‍ മരുന്നുകളുടെ പ്രചാരണത്തിനായി വൈദ്യരത്‌നം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം 'യോഗരത്‌നാവലി' ആരോഗ്യ സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എ. നളിനാക്ഷന്‍ പ്രകാശനം ചെയ്തു. 

കഴിഞ്ഞ വര്‍ഷത്തെ മികച്ച ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഡോ. ഷീള കാറളം (ധന്വന്തരി അവാര്‍ഡ്), ഡോ.പി.കെ. ധര്‍മ്മപാലന്‍ (ആത്രേയ അവാര്‍ഡ്), ഡോ.ബി. ശ്യാമള (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, സിസിആര്‍എഎസ് ആന്‍ഡ് ആയുഷ്), ഡോ.കെ.വി. രാമന്‍കുട്ടി (ഭിഷക്‌രത്‌ന) എന്നിവരെ ആദരിച്ചു. 

സ്ഥാപക ദിനത്തോടനുബന്ധിച്ച് ആയുര്‍വേദ കോളേജുകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധ മത്സരത്തിലെ (വിദ്വത്ത-2018) വിജയികളായ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. വിദ്യ ഉണ്ണികൃഷ്ണന്‍, (കോട്ടയ്ക്കല്‍ വിഎസ്പിവി ആയുര്‍വേദ കോളേജ്), മേഘന പി. കര്‍ണാത്ത് (ഹസന്‍ ധര്‍മ്മശാല മഞ്ജുനാഥേശ്വര ആയുര്‍വേദ കോളേജ്), ആര്‍. രോഷ്‌നി (വള്ളിക്കാവ് അമൃത ആയുര്‍വേദ സ്‌കൂള്‍), ട്രീസ ജോസ് (തിരുവനന്തപുരം പങ്കജ കസ്തൂരി മെഡിക്കല്‍ കോളേജ്) എന്നിവരാണ്  ജേതാക്കള്‍. 

വൈദ്യരത്‌നം ഏര്‍പ്പെടുത്തിയ വിവിധ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സബ് കളക്ടര്‍ ഡോ. രേണുരാജ് നല്‍കി. 'വസ്തി വിചാരം' വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാല ഡീന്‍ ഡോ.എ.കെ. മനോജ്കുമാര്‍ പ്രബന്ധമവതരിപ്പിച്ചു. അഷ്ടവൈദ്യന്‍ ഡോ.ഇ.ടി. കൃഷ്ണന്‍ മൂസ്, കെ.കെ. വാസുദേവന്‍, കെ.കെ. വിജയകുമാര്‍, ഡോ.എം.ജി. രാമചന്ദ്രന്‍, വൈദ്യന്‍ എ.പി. ദാമോദരന്‍ നമ്പീശന്‍, കെ. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.