പശ്ചിമഘട്ട സംരക്ഷണത്തിന് കേരളം പുതിയ റിപ്പോര്‍ട്ട് നല്‍കണം: കണ്ണന്താനം

Friday 13 July 2018 2:41 am IST
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 92 വില്ലേജുകളിലെ 8,652 ചതുരശ്ര കിലോമീറ്റര്‍ അന്തിമവിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ ആവശ്യപ്രകാരം ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിരവധി വില്ലേജുകളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിത്തീരുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി യാഥാര്‍ഥ്യബോധത്തോടെയുള്ള പുതിയ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ തയ്യാറാക്കി നല്‍കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇഎഫ്എല്‍ മേഖലയെ 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 92 വില്ലേജുകളിലെ 8,652 ചതുരശ്ര കിലോമീറ്റര്‍ അന്തിമവിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ ആവശ്യപ്രകാരം ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിരവധി വില്ലേജുകളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിത്തീരുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. 

വനഭൂമി ഉള്ള വില്ലേജുകളിലെ വനഭൂമി മാത്രമേ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്താവൂ എന്നതാണ് തന്റെ നിര്‍ദേശം. മറ്റു ജനവാസ മേഖലകളെ ഇഎഫ്എല്‍ വിജ്ഞാപനം ബാധിക്കരുത്. ഈ നിര്‍ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് കേരളം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കണം. ഇല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാനാവാതെ നിരവധി വില്ലേജുകളിലെ ജനങ്ങള്‍ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും കണ്ണന്താനം കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.