വിമാനത്താവളങ്ങളില്‍ കണ്ടെത്താത്ത സ്വര്‍ണം മുത്തങ്ങയില്‍ പിടികൂടി

Friday 13 July 2018 2:44 am IST
ഖത്തറില്‍ നിന്ന് ഗോവ വഴി ബെംഗളൂരു വരെ വിമാനമാര്‍ഗം. അവിടെ നിന്ന് സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ പിടിയിലായത്.

ബത്തേരി:  മൂന്ന് വിമാനത്താവളങ്ങളിലെ പരിശോധകരെ വിദഗ്ധമായി വെട്ടിച്ചു കൊണ്ടുവന്ന സ്വര്‍ണം മുത്തങ്ങയില്‍ എക്‌സൈസ് പിടികൂടി. 

ബുധനാഴ്ച മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് 654 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണവുമായി കോഴിക്കോട് വാവാട് ബേക്കണ്ടിയില്‍ മനാസ് (23) പിടിയിലായത്. ഖത്തറില്‍ നിന്ന് ഗോവ വഴി ബെംഗളൂരു വരെ വിമാനമാര്‍ഗം. അവിടെ നിന്ന് സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ പിടിയിലായത്.

അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് സ്വര്‍ണം കടത്തിയത്. വിമാനത്താവളങ്ങളിലെ പരിശോധനയിലൊന്നും ഇയാള്‍ പിടിക്കപ്പെട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്, എം.സി ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്, കെ.ജോണി എന്നിവരുടെ നേതൃത്വത്തിലാണ് മനാസിനെ പിടികൂടിയത്. ഇയാളെ ബത്തേരി പോലീസിനു കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.