അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് കരസേനാ മേധാവി

Friday 13 July 2018 2:57 am IST

ന്യൂദല്‍ഹി: അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. സൈനിക കാന്റീനുകളിലെ മദ്യം മറിച്ചു വില്‍ക്കല്‍, ആഡംബര പരിപാടികള്‍, അധാര്‍മിക പ്രവര്‍ത്തികള്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെയാണ് കരസേനാ മേധാവി രംഗത്തെത്തിയത്. 

മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ പാലിക്കേണ്ട ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് 12 ലക്ഷത്തിലേറെ വരുന്ന സൈനികര്‍ക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

ക്രമക്കേട് കാട്ടുന്നവരെ പദവി നോക്കാതെ പുറത്തുകളയും. റജിമെന്റ്-സ്റ്റേഷന്‍ പരിപാടികളില്‍ ആഡംബരം കാണിക്കരുത്, സൈനികരെ വീട്ടുജോലിക്ക് ഉപയോഗിക്കരുത്, അനാരോഗ്യത്തിനിടയാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ക്യാന്റീനുകളില്‍ ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. 

ക്യാന്റീനുകള്‍ സൈനികര്‍ക്കുള്ള മദ്യം മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്നത് തെറ്റാണെന്നും സര്‍ക്കുലറില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.