ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന് തുടങ്ങും

Friday 13 July 2018 3:08 am IST
15ന് രാവിലെ എട്ടിന് അനുമോദനസഭ കവി മലയത്ത് അപ്പുണ്ണി ഉദ്ഘാടനം ചെയ്യും. കവി പി.പി. ശ്രീധരനുണ്ണി അധ്യക്ഷനാകും. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ ബാലപ്രതിഭകളെ അനുമോദിക്കും. രാവിലെ 10ന് വാര്‍ഷിക സമ്മേളനം നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്: ബാലഗോകുലം 43-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്  തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ തുടങ്ങും.   15 വരെ നടക്കുന്ന സമ്മേളനത്തില്‍ ബാലഗോകുലം, തപസ്യ സ്ഥാപകാചാര്യനും കേസരി മുന്‍ പത്രാധിപരുമായ എം.എ. കൃഷ്ണന്റെ (എം.എ. സാര്‍) നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും  നടക്കുമെന്ന് ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജന്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ആര്‍.ജി. രമേഷ് എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇന്ന്  സംസ്ഥാന നിര്‍വാഹകസമിതി. പ്രവര്‍ത്തകശിബിരം നാളെ രാവിലെ 9.30ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.  ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മാര്‍ഗദര്‍ശനം നല്‍കും. വൈകിട്ട് അഞ്ചിന്  നവപ്രഭ സമ്മേളനത്തില്‍ എം.എ. കൃഷ്ണന്റെ നവതി ആഘോഷ പരിപാടികള്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം അധ്യക്ഷനായിരിക്കും.  രാ. വേണുഗോപാല്‍, ഡോ. ജി. ഗംഗാധരന്‍ നായര്‍, ഡോ. കെ.വി. തോമസ്, ഡോ. സി.ജി. രാജഗോപാല്‍, പി. നാരായണന്‍, പ്രൊഫ. വി.എസ്. വിജയന്‍, കെ. ശശികുമാര്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. ലക്ഷ്മി കുമാരി എന്നിവരെ  ആദരിക്കും. ബാലഗോകുലം പതാകഗാനം രചിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രാര്‍ഥന രചിച്ച കവി എന്‍.എന്‍. കക്കാടിനുവേണ്ടി ഭാര്യ ശ്രീദേവി കക്കാട്, പ്രാര്‍ഥനയ്ക്ക് ഈണം പകര്‍ന്ന എന്‍.എ. രാജചന്ദ്രനുണ്ണി, ബാലഗോകുലം മുദ്ര തയ്യാറാക്കിയ എം.പി. ചന്ദ്രദാസ്, പ്രഥമ രക്ഷാധികാരി ചെമ്പയില്‍ രാജന്‍ എന്നിവരെയും ആദരിക്കും.

15ന് രാവിലെ എട്ടിന്  അനുമോദനസഭ കവി മലയത്ത് അപ്പുണ്ണി ഉദ്ഘാടനം ചെയ്യും. കവി പി.പി. ശ്രീധരനുണ്ണി അധ്യക്ഷനാകും. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ ബാലപ്രതിഭകളെ അനുമോദിക്കും. രാവിലെ 10ന് വാര്‍ഷിക സമ്മേളനം നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘംഅധ്യക്ഷന്‍ ഡോ. എം.കെ. വത്സന്‍ അധ്യക്ഷനാകും. ഡോ. സി. കൃഷ്ണന്‍ നമ്പൂതിരി, ഡോ. എ.എസ്. അനൂപ്കുമാര്‍, പ്രജിത്ത് ജയപാല്‍ എന്നിവരെ ആദരിക്കും. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ബ്രഹ്മചാരി മുകുന്ദചൈതന്യ, ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. മോഹന്‍ദാസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. പ്രശോഭ്, ബാലഗോകുലം കോഴിക്കോട് മഹാനഗരം കാര്യദര്‍ശി കെ.കെ. ശ്രീലാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.