കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളിയും

Friday 13 July 2018 3:29 am IST

കൊച്ചി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കാസര്‍കോട് സ്വദേശി അബ്ദുല്‍ മുനാഫ് ഇടംനേടി. കോഴിക്കോട് ഫറൂഖ് കോളേജിലെ ബി എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് .  കാസര്‍ഗോഡ് ജില്ലാ ടീം നായകനും കേരള ടീം ഉപനായകനുമാണ് .

14 മുതല്‍ 25 വരെ കൊളംബോ ബര്‍ഹര്‍ റിക്രിയേഷന്‍ ക്ലബ് ഗ്രൗണ്ടിലും എയര്‍ ഫോഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍.  3 ഏകദിന മത്സരങ്ങളും 5 ടി 20 മത്സരങ്ങളും ടീം കളിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യ പര്യടനമാണിത്. 15 മുതല്‍ 17വരെയാണ് ഏകദിന മത്സരങ്ങള്‍. 19 മതുല്‍ 23 വരെ ടി20 മത്സരങ്ങള്‍ നടക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.