സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

Friday 13 July 2018 3:31 am IST

ബാങ്കോക്ക്: ഇന്ത്യയുടെ ടോപ്പ്് സീഡു താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ് പ്രണോയിയും ലോക ടൂര്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ സിന്ധു ബള്‍ഗേറിയയുടെ ലിന്‍ഡയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 21-8, 21-15.

പ്രണോയ് രണ്ടാം റൗണ്ടില്‍ സ്‌പെയിനിന്റെ പബ്‌ളോ അബിയനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-16, 21-19.

പി. കശ്യപ് ആദ്യ റൗണ്ടില്‍ കാനഡയുടെ ജേസണ്‍ ആന്റണിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 21-15, 21-17.

ഇന്ത്യയുടെ സമീര്‍ വര്‍മ തായ്‌ലന്‍ഡിന്റെ  ടനോങ്‌സാക്കിനോട് തോറ്റു. സ്‌കോര്‍ 18-21,16-21.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.