സെറീന- കെര്‍ബര്‍ ഫൈനല്‍

Friday 13 July 2018 3:32 am IST

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പറായ സെറീന വില്ല്യംസ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ ഫൈനലില്‍ ജര്‍മനിയുടെ ഏയ്ഞ്ചലിക് കെര്‍ബറെ നേരിടും. നാളെയാണ് ഫൈനല്‍.

എട്ടാം കിരീടം ലക്ഷ്യമിടുന്ന സെറീന സെമിയില്‍ ജൂലിയ ജോര്‍ജസിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-2,6-4.

 മുന്‍ ലോക ഒന്നാം നമ്പറായ കെര്‍ബര്‍  ലാത്വിയയുടെ ജെലന ഒസ്റ്റപെങ്കോയെ നേരിട്ടുള്ള സെ്റ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 6-3. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കെര്‍ബര്‍ വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയതില്‍ സന്തോഷവും അഭിമാനവുണ്ടെന്ന് കെര്‍ബര്‍ പറഞ്ഞു.

പുരുഷന്മാരുടെ സെമിയില്‍ റാഫേല്‍ നദാല്‍ , നൊവാക് ദ്യോക്കോവിച്ചിനെയും കെവിന്‍ ആന്‍ഡേഴ്‌സണ്‍,  ഇസ്‌നറെയും നേരിടും. റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ആന്‍ഡേഴ്‌സണ്‍ സെമിയിലെത്തിയത്. നദാല്‍ ക്വാര്‍ട്ടറില്‍ ഡെല്‍ പെട്രോയെ പരാജയപ്പെടുത്തി. ജപ്പാന്റെ നിഷികോറിയെ തകര്‍ത്താണ് ദ്യോക്കോവിച്ച് സെമിയില്‍ കടന്നത്. ഇസ്‌നര്‍ ക്വാര്‍ട്ടറില്‍ റോണിക്കിനെ തോല്‍പ്പിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.