വിജയം ആഘോഷിച്ച് ക്രൊയേഷ്യന്‍ ആരാധകര്‍

Friday 13 July 2018 3:49 am IST

സഗരേബ്: ആനന്ദക്കണ്ണീര്‍ പൊഴിച്ച് ആരാധകര്‍ ക്രൊയേഷ്യയുടെ ചരിത്ര വിജയം ആഘോഷിച്ചു. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ഇതാദ്യമായാണ് അവര്‍ ഫൈനലിന് യോഗ്യത നേടുന്നത്.

തെരുവിലിറങ്ങിയ ആയിരക്കണക്കിന് ആരാധകര്‍ പരസ്പരം കെട്ടിപ്പിടിച്ചും ആനന്ദ നൃത്തം ചിവുട്ടിയും പടക്കം പൊട്ടിച്ചുമാണ്  ടീമിന്റെ വിജയം ആഘോഷിച്ചത്. ഇത് സുന്ദര മുഹൂര്‍ത്തം. ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുന്നു. റഷ്യയില്‍ അത്ഭുതങ്ങളുടെ അത്ഭുതമാണീ വിജയം,  രാജ്യത്തെ എച്ച്ടിആര്‍ ടെലിവിഷന്‍ കമന്റേറ്റര്‍ ഡ്രാഗോ കോസിക്ക് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ചാറ്റല്‍ മഴ വകവെയ്ക്കാതെ ആയിരക്കണക്കിന് ആരാധകരാണ് സഗരേബ് സ്‌ക്വയറിലെ വമ്പന്‍ സ്‌ക്രീനിന് മുന്നില്‍ ടീമിന്റെ കളി കാണാനെത്തിയത്.  

കടകളൊക്കെ നേരത്തെ തന്നെ പൂട്ടി ജോലിക്കാര്‍ക്ക് കളികാണാന്‍ അവസരം ഒരുക്കിയിരുന്നു. സിനിമാശാലകളിലും പ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു.ഡാലിക്കിന്റെ ടീം വമ്പന്‍ വിജയം നേടിയതില്‍ അഭിമാനമുണ്ടെന്ന് ആരാധകര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വിജയത്തുടര്‍ച്ച അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന് ലൂക്ക് മോഡ്രിച്ച്  എച്ച്.ആര്‍.ടി ടെലിവിഷനോട് പറഞ്ഞു.

മഹത്തായ ടീമുകള്‍ക്കാണ് കരുത്തുകാട്ടി തിരിച്ചുവരാന്‍ കഴിയുക. 0-1 ന് പിന്നിട്ടുനിന്നശേഷം ശക്തമായ പോരാട്ടത്തിലാണ് വിജയം പിടിച്ചതെന്ന് ടീമിന്റെ വിജയഗോള്‍ നേടിയ മന്‍സുകിച്ച് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.