മതവിശ്വാസം അടിച്ചേല്‍പ്പിച്ചു; മുസ്ലിം സഹോദരിമാര്‍ വീടു വിട്ടു

Friday 13 July 2018 4:09 am IST

ഹരിപ്പാട്: തീവ്രമായ ഇസ്ലാമിക മതവിശ്വാസം അടിച്ചേല്‍പ്പിക്കുവാനുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നടപടിയില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയായ മുസ്ലിം സഹോദരിമാര്‍ എറണാകുളത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടി.

 ഹരിപ്പാട് മുട്ടം സ്വദേശികളായ 23 ഉം 21 ഉം വയസ്സുള്ള സഹോദരിമാരാണ് ബുധനാഴ്ച വീടുവിട്ടത്. ഇവരെ കാണാതായതോടെ ബന്ധുക്കള്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും എറണാകുളത്തുണ്ടെന്ന് വിവരം ലഭിച്ചത.് 

പോലീസിന്റെ നിരീക്ഷണത്തിലുള്ള ഇവര്‍ ഇന്ന് ഹരിപ്പാട് കോടതിയില്‍ ഹാജരായേക്കും. 23 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വകാര്യസ്ഥാപനത്തില്‍ ജോലി ലഭിച്ചിട്ടും ജോലിക്ക് വിടുന്നതില്‍ വീട്ടുകാര്‍ തടസ്സം നിന്നു. 

പ്രായപൂര്‍ത്തിയായിട്ടും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ വീട്ടുകാര്‍ നിഷേധിക്കുന്ന സാഹചര്യമാണ് വീടു വിടാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇരുവരേയും ബന്ധുവീടുകളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം അതീവരഹസ്യമായി സൂക്ഷിക്കുവാനായിരുന്നു തീരുമാനമെങ്കിലും സംഭവം ബന്ധുക്കള്‍ അറിഞ്ഞതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സഹോദരിമാര്‍ ജോലി അന്വേഷിച്ചാണ് എറണാകുളത്ത് പോയതെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.