ശരിയത്ത് കോടതികള്‍ക്ക് വേണ്ടി ഹമീദ് അന്‍സാരി

Friday 13 July 2018 4:11 am IST

ന്യൂദല്‍ഹി: രാജ്യത്തെമ്പാടും ശരിയത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രംഗത്ത്. സ്വന്തം മതനിയമങ്ങള്‍ നടപ്പാക്കാന്‍ എല്ലാ സമുദായത്തിനും അവകാശമുണ്ടെന്നും അന്‍സാരി പറഞ്ഞു. എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിക്കുമെന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹമീദ് അന്‍സാരിയുടെ വിവാദ നിലപാട്. 

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന പ്രധാനമന്ത്രി മോദിയുടെ ആശയം തെറ്റാണെന്നും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും അന്‍സാരി ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖ്യത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്രപദ്ധതികളൊന്നും മുസ്ലിങ്ങളില്‍ എത്തുന്നില്ലെന്നും അന്‍സാരി പറഞ്ഞു. 

ഹമീദ് അന്‍സാരിയുടെ വിടവാങ്ങല്‍ ചടങ്ങില്‍, അന്‍സാരിക്ക് ആഭിമുഖ്യമുള്ള ആശയങ്ങളുമായി സഹകരിക്കാനുള്ള വിലക്ക് ഉപരാഷ്ട്രപതി പദവി ഇല്ലാതായതോടെ മാറിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയിലെത്തിയ ഹമീദ് അന്‍സാരിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.