പീഡനം; വികാരി കീഴടങ്ങി

Friday 13 July 2018 4:35 am IST

കൊല്ലം: കുമ്പസര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതികളായ വികാരിമാരില്‍ ഒരാള്‍ കീഴടങ്ങി. ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിയും രണ്ടാം പ്രതിയുമായ ഫാ. ജോബ് മാത്യുവാണ് കൊല്ലം ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജോബ് മാത്യുവിനെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ആര്‍. കാര്‍ത്തികയുടെ  മുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ഫാ. ജോബ് മാത്യു ഉള്‍പ്പെടെയുള്ള മൂന്ന് പുരോഹിതരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ജോബ് മാത്യുവിനെ കൂടാതെ ഒന്നും നാലും പ്രതികളായ ഫാ. സോണി വര്‍ഗീസ്, ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരുടെ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിലെ നാലു വികാരിമാര്‍ക്കുമെതിരെ പീഡനത്തിന് കേസെടുത്ത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.