കൊച്ചി : രാജ്യാന്തര വിമാനതാവളത്തില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ ച 2.18 ന് ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.
പൈലറ്റിന്റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. യാത്രക്കാര്‍ക്ക് പരിക്കില്ല. ഇതേത്തുടര്‍ന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ കയറ്റിവിടുമെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: