തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മേല്‍ യുഎപിഎ ( നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം)ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രതികളെ പിടികൂടിയ ശേഷം ഇക്കാര്യം തീരുമാനിക്കും. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. അതേസമയം, വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ പൊലീസിന് സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: