തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം

Friday 13 July 2018 10:41 am IST

ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.  അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. 

അഴിമുഖത്തിനകത്ത് ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.  ഇന്ന് രാവിലെ ഏഴ് മണിക്കാണു അപകടം നടന്നത്. മൃതദേഹങ്ങള്‍ ചിറയിങ്കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അശാസ്ത്രിയ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന മുതലപ്പൊഴിയിലും കടലെടുത്തുപോയ അനുബന്ധ പ്രദേശങ്ങളിലുമായി മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടാകുന്നത് സംബന്ധിച്ച്‌ ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.