ബിഷപ്പിന്റെ പീഡനം: മാര്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കും

Friday 13 July 2018 11:38 am IST

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. കന്യാസ്ത്രീയുടെ പരാതിയില്‍ കൂടുതല്‍ തെളിവ് ആവശ്യമണെന്ന് കോട്ടയം എസ്‌പി പറഞ്ഞു. 

കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കാനാണ് തിരുമാനം. 18ന് കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം ജലന്ധറിലേക്ക് പോകുമെന്നും എസ്‌പി അറിയിച്ചു. ബിഷപ്പ് പീഡിപ്പിച്ചതിനെക്കുറിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ കീഴില്‍ ഉള്ള സഭയില്‍ അല്ല സംഭവം എന്നതിനാല്‍ തനിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇവരെ അറിയിച്ചു. 

വിഷയത്തില്‍ വത്തിക്കാനെ സമീപിക്കാനും അദ്ദേഹം ഉപദേശിച്ചു. ഇതു പ്രകാരം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും വത്തിക്കാനിലേക്ക് നേരിട്ടും ഇവര്‍ ഇ-മെയില്‍ വഴി പരാതി അയച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.