ഷംസീറിന്റെ ഭാര്യയുടെ വിവാദ നിയമനം : ഹൈക്കോടതി വിശദീകരണം തേടി

Friday 13 July 2018 12:04 pm IST

കണ്ണൂര്‍: എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി. ഡോ. ബിന്ദു നല്‍കിയ ഹരജിയിലാണ്​ നടപടി. സര്‍വകലാശാലയില്‍ താത്ക്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹലയെ നിയമിച്ചത്​ വിവാദമായിരുന്നു. 

ഒരു ഒഴിവു മാത്രമുണ്ടായിരുന്ന തസ്തികയില്‍ ഒന്നാം റാങ്കുകാരിയായ ഡോ,ബിന്ദുവിനെ തഴഞ്ഞാണ്​രണ്ടാം റാങ്ക്​ നേടിയ ഷഹലയെ തെരഞ്ഞെടുത്തത്. സ്കൂള്‍ ഓഫ് പെഡഗോഗിയന്‍ സയന്‍സിലേയ്ക്ക് നടന്ന താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്ക് സര്‍വകലാശാല ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഒത്തുകളിച്ചത്. 

അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ബിന്ദു നിയമന കാര്യം സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴാണ് അത് ഒബിസി മുസ്ലീമിനാണെന്ന് അറിഞ്ഞത്. എന്നാലിക്കര്യം വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.