ന്യൂദല്‍ഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിക്ക് അനുമതി. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനാണ് അനുമതി ലഭിച്ചത്. ഈ മാസം 19ന് സര്‍വകക്ഷി സംഘത്തെ കാണാമെന്ന് പ്രധാനമന്ത്രി മറുപടി നല്കി.
വരള്‍ച്ചാദുരിതാശ്വാസവും കൂടതല്‍ അരിവിഹിതവും ആവശ്യപ്പെടുന്നതിനാണ് പ്രധാനമന്ത്രിയെ കാണാനിരുന്നത്. ഈ ആവശ്യവുമായി കഴിഞ്ഞ നാലുതവണയായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 20, 21 തീയതികളാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ചിരുന്നത്. ഇത് അനുവദിക്കാതിരുന്നതോടെ മെയ് മാസം എട്ടിന് വീണ്ടും സമീപിക്കാന്‍ ശ്രമിച്ചെങ്കിലും ആഭ്യന്തര, ധനമന്ത്രിമാര്‍ ആരെയെങ്കിലും കാണാന്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: