ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്ത് മദര്‍ ജനറാള്‍

Friday 13 July 2018 12:50 pm IST

കോട്ടയം: ജലന്ധര്‍ രുപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്ത് മദര്‍ ജനറാള്‍ റെജീന. കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും . തെറ്റുകാരിയാണെന്ന് കണ്ടെത്തിയതോടെ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അച്ചടക്കനടപടി സ്വീകരിച്ചുവെന്നും മദര്‍ ജനറാള്‍ പറയുന്നു. 

കന്യാസ്ത്രീയുടെ ബന്ധുവായ സ്ത്രീയാണ് സഭയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് റജീന ആരോപിച്ചത്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ട് എന്നായിരുന്നു സ്ത്രീ പരാതി നല്‍കിയതെന്നാണ് റെജീന പറഞ്ഞത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുഴയ്ക്കല്‍ രക്ഷാധികാരിയായ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ മദര്‍ ജനറാള്‍ ആണ് റെജീന.  

എന്റെ തിരുവസ്ത്രം ഊരിക്കുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്നും റെജീന പറയുന്നു. ഒത്തു തീര്‍പ്പിനായി ഞാന്‍ നല്‍കിയ കത്തുകള്‍ പുറത്തുവിട്ടത് ശരിയായില്ല',  ബിഷപ്പിനെതിരെ ഇത്തരത്തിലുളള പരാതി നേരത്തെ കേട്ടിട്ടില്ല. അത്‌കൊണ്ട് തന്നെ ഇതിലെ വസ്തതുത കൂടുതലായി അറിയില്ല. സഭയേയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കുന്ന കാര്യം ആയത് കൊണ്ട് തന്നെ വിഷമമുണ്ട്. മറ്റ് കന്യാസ്തീകള്‍ക്കും വിഷമമുണ്ട്. എല്ലാം ശരിയാവാനായി പ്രാര്‍ത്ഥിക്കുന്നു', റെജീന കൂട്ടിച്ചേര്‍ത്തു. 

പീഡന പരാതിയില്‍ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.