പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്സ് സഭാ പാതിരി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
കേസില്‍ ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓര്ത്തഡോക്സ്പാതിരിമാര്ക്കെതിരായ ബലാത്സംഗക്കേസില്‍ പ്രതികളായ മറ്റ്പാതിരിമാര് ഉടന്‍ കീഴടങ്ങണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ്ക്രൈംബ്രാഞ്ച് നല്കുന്ന സൂചന.
പാതിരിമാരെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന്ഉദ്യോഗസ്ഥര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: