സോഷ്യല്‍ മീഡിയ ഹബ്: ആശങ്കയറിയിച്ച് സുപ്രീംകോടതി

Friday 13 July 2018 4:00 pm IST

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ഹബ് സ്ഥാപിക്കുന്നതിനെതിരെ സുപ്രീംകോടതി. സമൂഹ മാധ്യമ നിരീക്ഷണം ലക്ഷ്യമിട്ടിട്ടുള്ളതാണ് സോഷ്യല്‍ മീഡിയ ഹബ്ബ് പദ്ധതി. ഇത് സ്ഥാപിച്ചു കഴിഞ്ഞാല്‍ സര്‍ക്കരിന്റെ നിരീക്ഷണത്തിന് കീഴിലാകും രാജ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

വെബ് സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ വായിക്കുകയും സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ അവയെ വ്യാഖ്യാനിച്ച്‌ ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് നിരീക്ഷകരുടെ ചുമതല. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും ഇംഗ്ലീഷിലെയും ഉള്ളടക്കങ്ങള്‍ ഇതിലുള്‍പ്പെടും.

വ്യക്തികളുടെ താത്പര്യങ്ങളും നിലപാടുകളും അഭിപ്രായങ്ങളും പരിശോധിക്കും. അഭിപ്രായ സ്വാധീനത്തിനു കെല്‍പ്പുള്ളവരെ പിന്തുടരുന്നവരുടെ എണ്ണം, അവരുടെ പൊതുസ്വഭാവം എന്നിവ തിരിച്ചറിയാനും ഇതുപയോഗിക്കും. മന്ത്രാലയത്തിന്റെ നിലപാടുമായി താരതമ്യപ്പെടുത്തി ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ ‘അനുകൂലം, പ്രതികൂലം, നിഷ്പക്ഷം’ എന്നിങ്ങനെ വേര്‍തിരിക്കും.

മന്ത്രാലയത്തിന്റെ എന്‍ജിനീയറിങ് വിഭാഗമായ ബി.ഇ.സി.ഐ.എല്‍. ആണ് പദ്ധതി നടപ്പാക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.