നാറ്റ്‌വെസറ്റ് വിജയദിനത്തില്‍, ക്രിക്കറ്റ് മതിയാക്കി കൈഫ്

Friday 13 July 2018 4:15 pm IST
2002 നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിനു കാരണമായ 87 റണ്‍സ് ഇന്നിംഗ്‌സിന്റെ പേരിലും തന്റെ ഫീല്‍ഡിംഗ് മികവിന്റെ പേരിലും ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമായി മാറിയ 37 വയസ്സുകാരന്‍ കൈഫ് ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളുമാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2002 നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിനു കാരണമായ 87 റണ്‍സ് ഇന്നിംഗ്‌സിന്റെ പേരിലും തന്റെ ഫീല്‍ഡിംഗ് മികവിന്റെ പേരിലും ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമായി മാറിയ 37 വയസ്സുകാരന്‍ കൈഫ് ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളുമാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.

ഉത്തര്‍പ്രദേശിനും ചത്തീസ്ഗഢിനും വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കളിച്ച താരം 10000ലധികം റണ്‍സാണ് നേടിയിട്ടുള്ളത്. 16 വര്‍ഷങ്ങള്‍ക്കിപ്പുറം നാറ്റ്‌വെസറ്റ് വിജയദിനത്തില്‍ തന്നെ തന്റെ വിരമിക്കല്‍ തീരുമാനവും മുഹമ്മദ് കൈഫ് നടത്തുകയായിരുന്നു. 2000ല്‍ അണ്ടര്‍ 19 ലോകകപ്പ് ജയത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഹമ്മദ് കൈഫ് തന്റെ വരവറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.