നവാസ് ഷെരീഫിന്റെ പേരക്കുട്ടികള്‍ ലണ്ടനില്‍ അറസ്റ്റില്‍

Friday 13 July 2018 6:37 pm IST

ലണ്ടന്‍: പാക്കിസ്ഥാനില്‍ അറസ്റ്റ് അടക്കമുള്ള തിരിച്ചടി നേരിടുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ബ്രിട്ടനില്‍ നിന്ന് മോശം വാര്‍ത്ത. ഷെരീഫിന്റെ രണ്ട് പേരക്കുട്ടികള്‍ ലണ്ടനില്‍ അറസ്റ്റിലായി. ഷെരീഫ് വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തി ചിലരെ മര്‍ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ഷെരീഫിന്റെ മകള്‍ മരിയം നവാസിന്റെ മക്കളായ ജുനൈദ് സഫ്ദറും സഖറിയയുമാണ് അറസ്റ്റിലായത്. ഷെരീഫിനെതിരെ പ്രകടനം നടത്തിയവരുമായുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത ചിലരെ ജുനൈദും സഖറിയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.  ഷെരീഫിന്റെ കുടുംബത്തിന് നാല് അപ്പാര്‍ട്ടുമെന്റുകളുള്ള അവെന്‍ഫീല്‍ഡ് എന്ന പ്രദേശത്താണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. 

പ്രതിഷേധക്കാരാണ് പ്രകോപനം സൃഷ്ടിച്ചതെന്നും തന്റെ മക്കള്‍ അതില്‍ എതിര്‍പ്പ് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മരിയം നവാസ് പിന്നീട് ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.