പാക്കിസ്ഥാനില്‍ സ്‌ഫോടനം; 70 മരണം

Friday 13 July 2018 6:43 pm IST

പെഷവാര്‍: ഈ മാസം ഇരുപത്തഞ്ചിനു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ജാമിയത്ത് ഉലേമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. പാര്‍ട്ടി നേതാവ് അക്രം ദുറാനിയടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പു റാലികളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ ബോംബാക്രമണമാണിത്. 

ബാനു ജില്ലാ ആസ്ഥാനത്തു സംഘടിപ്പിച്ച റാലി കടന്നു പോയ വഴിയില്‍ വെച്ചിരുന്ന മോട്ടോര്‍ സൈക്കിളിലാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.