രാമക്ഷേത്രത്തിനായി ഭൂമി വിട്ടു നല്‍കാന്‍ തയ്യാര്‍: ഷിയാ വഖഫ് ബോര്‍ഡ്

Friday 13 July 2018 8:01 pm IST

ന്യൂദല്‍ഹി: അലഹബാദ് ഹൈക്കോടതി അയോധ്യയില്‍ മുസ്ലിങ്ങള്‍ക്ക് അനുവദിച്ച ഭൂമി രാമക്ഷേത്രം നിര്‍മിക്കുന്നതിനായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയിയെ അറിയിച്ചു.

തര്‍ക്കഭൂമിയുടെ മൂന്നില്‍ ഒരു ഭാഗമാണ് മുസ്ലിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ബാബറി മസ്ജിദിന്റെ അവകാശി ഷിയാ വിഭാഗത്തിലുള്ളയാളായിരുന്നു. സുന്നി വഖഫ് ബോര്‍ഡിനോ മറ്റുള്ളവര്‍ക്കോ ഇതില്‍ അധികാരം ഉണ്ടായിരുന്നില്ല. തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് ആഗ്രഹം. രാജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമാണ് ഉയരേണ്ടത്. ബാബറിനെ ആരാധിക്കുന്നവര്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഷിയാ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വസീം റിസ്‌വി പറഞ്ഞു.

  തര്‍ക്ക കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത ഷിയാ ബോര്‍ഡ്, നിലവിലെ ബെഞ്ച് തന്നെ തീര്‍പ്പാക്കിയാല്‍ മതിയെന്ന് വാദിച്ചു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഷിയ ബോര്‍ഡിന്റെ നിലപാടിനെ മറ്റ് മുസ്ലിം സംഘടനകള്‍ എതിര്‍ത്തു. അഫ്ഗാനിലെ ബുദ്ധ പ്രതിമകള്‍ താലിബാന്‍ തകര്‍ത്തത് പോലെ ഹിന്ദു താലിബാനാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്ന് സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ ആരോപിച്ചു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുന്നതില്‍ ജൂലൈ 20ന് വാദം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.