തുള്ളല്‍ കലാകാരന്മാരുടെ സമ്മേളനം 15ന് തിരുവല്ലയില്‍

Saturday 14 July 2018 2:31 am IST

കോട്ടയം: ആള്‍ കേരള തുള്ളല്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ദക്ഷിണ മേഖല സമ്മേളനം 15ന് തിരുവല്ല സത്രം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10.30ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കലാമണ്ഡലം മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കലാമണ്ഡലം നിഖില്‍ മലയാലപ്പുഴ അധ്യക്ഷനാകും. 

കലാമണ്ഡലം ജനാര്‍ദനന്‍, താമരക്കുടി കരുണാകരന്‍, കെ.ആര്‍. കൃഷ്ണനാശാന്‍, കലാമണ്ഡലം ബാലചന്ദ്രന്‍, വടമണ്‍ ദേവകിയമ്മ, തിരുവല്ല പൊന്നമ്മ, കലാമണ്ഡലം രത്‌നമ്മ, പാലാ കെ.ആര്‍. മണി എന്നിവരെ മീനടം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആദരിക്കും. 

2.15ന് തുള്ളല്‍ കലയിലെ യുവസാന്നിദ്ധ്യം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. 3ന് തുള്ളല്‍ രംഗത്ത് മികവ് പുലര്‍ത്തിയ കുട്ടികളെ അനുമോദിക്കും.വാര്‍ത്താ സമ്മേളനത്തില്‍ കുറിച്ചിത്താനം ജയകുമാര്‍, അമ്പലപ്പുഴ സുരേഷ് വര്‍മ, ശ്രീവത്സം വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.