കൊച്ചി: കടലിലെ അത്ഭുത കാഴ്ചകളുമായി ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്സ്പോ ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 20 വരെ കൊല്ലം ആശ്രമം മൈതാനിയില്‍. 6.5 കോടി രൂപ ചെലവില്‍ 150 അടി നീളത്തില്‍ നീല്‍ എന്റര്ടൈന്മെന്റ്സ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടണല്‍ അക്വേറിയത്തിന്റെ ആദ്യ പ്രദര്‍ശനമാണ് കൊല്ലത്തേത്.
കടലിന്റെ അടിത്തട്ടിലെ അനേകയിനം മത്സ്യങ്ങളും സസ്യങ്ങളും മറ്റു ജീവജാലങ്ങളും അടങ്ങുന്ന വിസ്മയ ലോകം ജിഐ സ്ട്രെക്ചറില്‍ അക്രിലിക് ഗ്ലാസുകൊണ്ട് നിര്‍മിച്ച തുരങ്കത്തിലാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. 18 രാജ്യങ്ങളില്‍ നിന്നുള്ള 16000 അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും ഈ ടണല്‍ അക്വേറിയത്തിലുണ്ടാവും.
കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതി പ്രദാനം ചെയ്യുന്ന രീതിയിലാണ് പ്രദര്‍ശനം രൂപകല്പന ചെയ്തിരിക്കുന്നത്.
അരാപെയ്മ, ഷാര്‍ക്ക്, ചീങ്കണ്ണി രൂപത്തിലുള്ള അലികാറ്റര്, രാത്രി കാലങ്ങളില്‍ മനുഷ്യ ശബ്ദത്തില്‍ കരയുന്ന റെഡ് കാറ്റ്, പിരാന, ഒക്ടോപസ്, തെരണ്ടി എന്നിവ അക്വേറിയത്തിലെ വിസ്മയക്കാഴ്ചകളാവും. മികച്ച സമുദ്രവിജ്ഞാനം പ്രദാനം ചെയ്യുന്ന തരത്തില്‍ ജീവജാലങ്ങളെയും അവയുടെ വിശദവിവരങ്ങള്‍ സഹിതമാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നത്.
ഫണ്‍ ഗെയിം, അമ്യൂസ്മെന്റ് പാര്‍ക്ക്, നാടന്‍-വിദേശ രുചിക്കൂട്ടൊരുക്കുന്ന ഫുഡ്കോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശന നഗരി അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് സജ്ജീകരിക്കുന്നത്. പ്രദര്‍ശനം നഗരിയിലെ സ്റ്റാളുകളുടെ ബുക്കിംഗ് ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ കെ.കെ. നിമില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9847431806.
പ്രതികരിക്കാൻ ഇവിടെ എഴുതുക: