മതത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം

Friday 13 July 2018 9:34 pm IST
മതത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി വിഭജന കാലത്തെ അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.

ന്യൂദല്‍ഹി: രാജ്യത്ത് മതത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. മതത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി വിഭജന കാലത്തെ അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ എന്ന പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടായാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞു മാറാനാകില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.