നഗരമധ്യത്തിലെ എടിഎം കൗണ്ടറില്‍ തീപിടുത്തം

Friday 13 July 2018 9:46 pm IST

 

തലശ്ശേരി: പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തെ എടിഎം കൗണ്ടറിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. അഗ്‌നിശമന സേനയെത്തി പെട്ടെന്ന് അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പഴയ സി.എം.ടി പെട്രോള്‍ പമ്പിനടുത്ത് പ്രവര്‍ത്തിച്ചു വരുന്ന ഐസിഐസി ബേങ്കിന്റെ എ.ടി.എം.കൗണ്ടറിന്റെ ബോര്‍ഡില്‍ നിന്നും തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പരിസരത്തെ വ്യാപാരികള്‍  ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

എ.ടി.എം.കൗണ്ടറിന്റെ തൊട്ടടുത്തായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മേലൂര്‍, മമ്പറം, ഭാഗങ്ങളില്‍ പോവേണ്ട ബസ്സുകളും നിര്‍ത്തുന്നതും ഇതിനടുത്താണ്. ഫയര്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ശശിധരന്റെ നേതൃത്വത്തില്‍ എത്തിയ സുരേന്ദ്രന്‍, എം.സജിത്ത്, ബിനീഷ്, െ്രെഡവര്‍ സന്തോഷ് തുടങ്ങിയവരാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമായതെന്നാണ് സൂചന. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.