ഓണത്തിന് ഒരു മാസത്തെ പെന്‍ഷന്‍ ബോണസ്സായി അനുവദിക്കണം: പെന്‍ഷനേഴ്‌സ് സംഘ്

Friday 13 July 2018 9:47 pm IST

 

ഇരിക്കൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ഇരിക്കൂര്‍ ബ്ലോക്ക് സമ്മേളനം ശ്രീകണ്ഠാപുരത്ത് ജില്ലാ ട്രഷറര്‍ കെ.വി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി പി.ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിഎ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ഓണത്തിന് ഒരു മാസത്തെ പെന്‍ഷന്‍ ബോണസ്സായി അനുവദിക്കണമെന്നും ട്രഷറി ഓഫീസിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 

കെ.വി.പ്രേമരാജന്‍, സി.കെ.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ.പ്രഭാകരന്‍ സ്വാഗതവും കെ.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ.കെ.ഭാസ്‌കരന്‍-പ്രസിഡണ്ട്, കെ.വി.പ്രേമരാജന്‍-വൈസ് പ്രസിഡണ്ട്, സി.കെ.പ്രഭാകരന്‍-സെക്രട്ടറി, കെ.ഗോവിന്ദന്‍-ജോയന്റ് സെക്രട്ടറി, സി.കെ.രാഘവന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.