കാട്ടാനക്കൂട്ടമിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിച്ചു

Friday 13 July 2018 9:47 pm IST

 

ചെറുപുഴ: കാനംവയലില്‍ റവന്യൂവില്‍ കാട്ടാനക്കൂട്ടമി റങ്ങി കൃഷികള്‍ നശിപ്പിച്ചു.കാനംവയല്‍ റവന്യൂവില്‍ താഴെതുരുത്തില്‍ തോമസ്, ജോസ്, സിബി, പൂഴിക്കനട ജോസിന്റെയും കൃഷിയിടത്തിലാണ് കാട്ടാനകള്‍ നാശം വിതച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കര്‍ണ്ണാടക വനത്തില്‍ നിന്ന് കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍ തെങ്ങുകളും കമുകുകളും നശിപ്പിച്ചത്. നിരവധി വാഴകള്‍, റബ്ബര്‍, കുരുമുളക് വള്ളികള്‍ കൈതകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. നിരവധി തെങ്ങുകളുടെ തൊലിയും ഇവ കുത്തിക്കളഞ്ഞു. വന്യമൃഗങ്ങളെ തടയുന്നതിനായി വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച സോളാര്‍ വേലി നശിച്ചതാണ് വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.