ആശുപത്രിമാലിന്യങ്ങള്‍ കുടുംബക്ഷേമ കേന്ദ്ര കോമ്പൗണ്ടില്‍ കുഴിച്ചിട്ടു

Friday 13 July 2018 9:48 pm IST

 

പിലാത്തറ: ആശുപത്രിയിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളുമടക്കമുള്ളവ കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടില്‍ കുഴിച്ചിട്ടു. ചെറുതാഴം പിഎച്ച്‌സിയുടെ കീഴിലുള്ള അറത്തില്‍ ചെറുപ്പാറയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തിലാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത്.പത്തു സെന്റ് വിസ്തൃതി മാത്രമുള്ള ഈ ആരോഗ്യ കേന്ദ്രത്തിന്റെ മതിനകത്താണ് കുഴിയെടുത്ത് മാലിന്യങ്ങള്‍ ഇട്ട് മൂടിയത്. 

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറെ നാളായി ഇവിടെ കൂട്ടിയിട്ട് കിടക്കുകയായിരുന്നു. ഈ മതിലിനോട് ചേര്‍ന്നാണ് ചെറുപ്പാറ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. പകര്‍ച്ചവ്യാധികളടക്കം വ്യാപകമാകുന്ന ഈ സീസണില്‍ ശുചിത്വ ബോധവല്‍ക്കരണവും മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്ന വേളയില്‍ നിരവധി ആളുകള്‍ എത്തുന്ന ആരോഗ്യ കേന്ദ്രത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി എന്ന് ആക്ഷേപമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.